മനാമ: ഇന്ത്യൻ ക്ലബ് ബഹ്റൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥി ആയിരുന്നു. ഫക്രുദ്ദീൻ തങ്ങൾ റമദാൻ സന്ദേശം നൽകി. മനാമ ക്ഷേത്രത്തിലെ മുഖ്യ ശാസ്ത്രി വിജയകുമാർ ബാലകൃഷ്ണ മുഖിയ, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ അസി. വികാരി ഫാ. സുനിൽ കുര്യൻ ബേബി, കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസഫ് ലോറി എന്നിവർ സംസാരിച്ചു.