മനാമ: ബഹ്‌റൈനിൽ 16 വർഷം പൂർത്തിയാക്കി നാട്ടിലേക്ക് തിരിച്ചു പോവുന്ന മുഹമ്മദ് ഏരിയാടിന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. ആത്മാർത്ഥതയും സേവനസന്നദ്ധതയുമുള്ള പ്രവർത്തകനും നേതാവുമായിരുന്നു അദ്ദേഹമെന്ന് പ്രെസിടെണ്ട് സഈദ് റമദാൻ നദ്‌വി അഭിപ്രായപ്പെട്ടു. കേന്ദ്ര കൂടിയാലോചന സമിതി അംഗം, ഏരിയാ പ്രെസിടെണ്ട്, യൂണിറ്റ് പ്രെസിടെണ്ട് എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. നല്ലൊരു കലാകാരനും നാടകനടനും കൂടിയായിരുന്നു മുഹമ്മദ് എറിയാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഷാനവാസ് എ.എം നന്ദി പറഞ്ഞു.
