bahrainvartha-official-logo
Search
Close this search box.

കെ സി എ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി

New Project - 2022-04-28T043125.344

മനാമ: കേരള കാത്തോലിക് അസോസിയേഷൻ നടത്തുന്ന കെ സി എ പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റ് മുഘ്യഥിതി ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉത്ഘാടനം ചെയ്തു. കെ സി എ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ വിശിഷ്ടാതിഥി ബിയോൺ മണി കമ്മ്യൂണിറ്റി മാനേജർ ടോബി മാത്യു കളിക്കാർക്ക് ആശംസകൾ നേർന്നു സംസാരിച്ചു. കെസി എ പ്രസിഡന്റ്‌ റോയ് സി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ നന്ദിയും പറഞ്ഞു.

ലീഗ് അടിസ്ഥാനത്തിൽ 30 ഓളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ലീഗ് വിജയികൾ സെമി ഫൈനൽ, ഫൈനൽ റൗണ്ടുകളിൽ മാറ്റുരക്കും. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും. അതോടൊപ്പം വ്യക്തിഗത മികവിന് മാൻ ഓഫ് ദി സീരീസ്, മാൻ ഓഫ് ദി മാച്ച് (ഫൈനൽ ), ബെസ്റ്റ് ബാട്സ്മാൻ, ബെസ്റ്റ് ബൗളർ അവാർഡുകളും സമ്മാനിക്കും. സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേലിന്റെ നേതൃത്വത്തിൽ ടൂർണമെന്റ് കൺവീനർ ആന്റോ ജോസഫ്, ഇവന്റ് ചെയർമാൻ ഷിജുജോൺ എന്നിവർ അടങ്ങുന്ന ഓർഗാനൈസിങ് കമ്മിറ്റിയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ജിതിൻ ജോസ്, രഞ്ജിത് തോമസ് എന്നിവർ ജോയിന്റ് കൺവീനർസ് ആണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!