മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബസാഇർ സെന്റർ റഫയിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന്റെ സംഘാടനസമിതി രൂപീകരിച്ചു.
റിഫ ലുലു ഹൈപർ മാർക്കറ്റിന് മുൻവശമുള്ള സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന്റെ വിജയത്തീനായി രൂപീകരിച്ച സമിതിയുടെ കോർഡിനേറ്റർ അബ്ദുറഹ്‌മാൻ മുല്ലങ്കോത്ത്, നവാസ് ഓപി, നസീഫ് ടിപി, ഹംസ മണിയൂർ, റഹീസ് മുള്ളങ്കോത്ത്, നസീബ് റഹ്‌മാൻ, ഓവി മൊയ്ദീൻ, ഷുക്കൂർ ഫറൂഖ്, ഹിഷാം മുല്ലങ്കോത്ത്, അലി ഉസ്‌മാൻ, സിദ്ദീഖ് നന്മണ്ട എന്നിവരെ വിവിധ വകുപ്പുകളുടെ കൺവീനറായും തെരഞ്ഞെടുത്തു.