ലോക്സഭാ ഇലക്ഷൻ 2019 രണ്ടാംഘട്ടം: 12 സംസ്ഥാനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണി മുതൽ ആരംഭിച്ചു. തെക്കൻ കേരളത്തിലെ 12 സംസ്ഥാനങ്ങളിലെ 95 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഒഡീഷയിലെ 35 ഉം തമിഴ്നാട്ടിലെ 18 ഉം നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും.

തമിഴ്‌നാട്ടിലെ വെല്ലൂര്‍ സിറ്റിയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി. ഡി.എം.കെ സ്ഥാനാര്‍ത്ഥിയില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടികൂടിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിൽ 1596 സ്ഥാനാർഥികളാണ് ഉള്ളത്. അതീവ സുരക്ഷയിലാണ് ജമ്മു കശ്മീരിലും ഉദ്ദംപൂറിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ സൈനിക വിഭാഗങ്ങളുള്‍പ്പെടെ ഒന്നരലക്ഷത്തോളം ഉദ്യോഗസ്ഥരെ സുരക്ഷക്കായി തമിഴ്നാട്ടില്‍ മാത്രം വിന്യസിച്ചിട്ടുണ്ട്. ഫാറൂഖ് അബ്ദുള്ള, എച്ച് ഡി ദേവഗൗഡ,സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്‍ലി, ഹേമമാലിനി, അൻപുമണി രാംദോസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീൽ കുമാർ ഷിൻഡെ, അശോക് ചവാൻ, പൊൻ രാധാകൃഷ്ണൻ, കനിമൊഴി തുടങ്ങിയ പ്രമുഖർ ഇന്ന് ജനവിധി തേടും.