ഇന്ത്യൻ ഇസ്ലാഹി സെന്റർ ബഹുജന സംഗമം നാളെ(വെള്ളി); പി. എം.എ ഗഫൂർ മുഖ്യാതിഥി

മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ “മാനവികതയുടെ സ്നേഹ ശാസ്ത്രം” എന്ന തലകെട്ടിൽ വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ജുഫൈർ മനാമ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന ബഹുജന സംഗമത്തിൽ കേരളത്തിലെ പ്രമുഖ പണ്ഡിതനും യുവ പ്രഭാഷകനും എഴുത്തുകാരനുമായ പി എം എ ഗഫൂർ മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിലെ മത, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

അന്നേ ദിവസം രാവിലെ ഒമ്പത് മണിക്ക് നടത്തപെടുന്ന ടീനേജ് വർക്ക്‌ ഷോപ്പിൽ പി എം എ ഗഫൂർ നേതൃത്വം നൽകും. ശനിയാഴ്ച വൈകീട്ട് ഇസാടൗണിൽ വെച്ച് നടക്കുന്ന കുടുംബ സംഗമത്തിൽ “വീടും കുടുംബവും രസവും രഹസ്യവും” എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :33526880, 66719490, 33498517

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!