മനാമ: മാറ്റ് ബഹ്റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശൂർ) അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ഇഫ്താർ സംഗമം നടത്തി. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ മെംബർഷിപ് വിതരണത്തിന്റെ ഉദ്ഘാടനം മാറ്റ് ബഹ്റൈൻ മുൻ ജനറൽ സെക്രട്ടറി റഫീഖ് അബ്ദുള്ള ലുലു റിഫാ ജനറൽ മാനേജർ നസീർ താന്യം, ഹോട്ട് പാക് ഓപറേഷൻ മാനേജർ മനാഫ് ചാമക്കാല എന്നിവർക്ക് നൽകി നിർവഹിച്ചു.
42 വർഷത്തെ ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാറ്റ് ബഹ്റൈൻ മുൻ ഭാരവാഹിയായ ജമാൽ ഇരിഞ്ഞാലക്കുടക്ക് ലൈഫ് കെയർ എം.ഡി ഷൗക്കത്ത് കാൻച്ചി മെമന്റോ നൽകി ആദരിച്ചു. സംസ്കാര തൃശൂർ ജനറൽ സെക്രട്ടറി പ്രേംജി സംസാരിച്ചു. ബഹ്റൈൻ ലുലു ഗ്രുപ് റീജനൽ മാനേജർ ശുക്കൂർ, സംസ്കാര തൃശൂർ വൈസ് പ്രസിഡന്റ് സദാനന്ദൻ, മാറ്റ് ബഹ്റൈൻ ജനറൽ സെക്രട്ടറി അഷ്റഫ് ഇരിഞ്ഞാലക്കുട, ട്രഷറർ ഹിളർ വലിയകത്ത്, മെംബർഷിപ് സെക്രട്ടറി ഷാജഹാൻ മാള എന്നിവർ സംബന്ധിച്ചു.
കമ്മിറ്റി ഭാരവാഹികളായ അലി സിറ്റി, സാദിഖ് തളിക്കുളം, ഷാഹിൻ കേച്ചേരി, റാഫി മൂന്നുപീടിക, ഷാജഹാൻ കേച്ചേരി, അസിൽ വെള്ളാങ്ങല്ലൂർ, കാദർ കേച്ചേരി എന്നിവർ നേതൃത്വം നൽകി. മാറ്റ് ബഹ്റൈൻ പ്രസിഡൻറ് ഗഫൂർ കയ്പമംഗലം അധ്യക്ഷത വഹിച്ചു. കൺവീനർ റഷീദ് വെള്ളാങ്ങല്ലൂർ സ്വാഗതവും റിയാസ് ഇബ്രാഹീം നന്ദിയും പറഞ്ഞു.