മനാമ: ബഹ്റൈൻ പ്രതിഭ ഈസ്റ്റ് റിഫ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗമായിരുന്ന ബബീഷിന്റെ കുടുംബത്തെ സംരക്ഷിക്കാൻ സമാഹരിച്ച 12 ലക്ഷം രൂപ സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി മോഹനൻ മാസ്റ്റർ കുടുംബത്തിന് കൈമാറി. പാൻക്രിയാസിന് പിടിപെട്ട അസുഖത്താൽ മരണപ്പെട്ട ബബീഷിന്റെ വിയോഗാനന്തരം രണ്ടു മക്കളും ഭാര്യയും അമ്മയും അടങ്ങിയ കുടുംബമായിരുന്നു അനാഥമായത്.
ബബീഷിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സി.പി.എം പേരാമ്പ്ര ഏരിയ സെക്രട്ടറി കുഞ്ഞഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രവാസി കമീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ജില്ല സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് കൊയിലാണ്ടി, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എം. രാഘവൻ, ബ്രാഞ്ച് സെക്രട്ടറി രഘുനാഥൻ മാഷ്, പ്രവാസി സംഘം സെക്രട്ടറി ഉണ്ണികൃഷ്ണൻ, പ്രതിഭ റിഫ മേഖല സെക്രട്ടറി കെ.വി. മഹേഷ്, മേഖല ട്രഷറർ ഷിജു, പിണറായി മേഖല കമ്മിറ്റി അംഗം ബാലകൃഷ്ണൻ, യൂനിറ്റ് ഭാരവാഹികളായ പി.വി. സതീഷ്, ശശി കായണ്ണ, ബാലകൃഷ്ണൻ പയ്യന്നൂർ, രഞ്ജിത്ത് വെസ്റ്റ് സിറ്റി തുടങ്ങിയവർ പങ്കെടുത്തു.