മനാമ: മനാമയിൽ ഈദുൽ ഫിത്വറിന് ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന് പ്രമുഖ പണ്ഡിതനും വാഗ്മിയും സാമൂഹിക പ്രവർത്തകനുമായ ഡോ ഹുസൈൻ മടവൂർ നേതൃത്വം നൽകും.
മനാമ പാക്കിസ്ഥാൻ ക്ലബ്ബിലാണ് ഈദ് ഗാഹ് നടക്കുന്നത്. രാവിലെ 5:19 നാണ് നമസ്കാരം. നേരത്തെ മനാമ ബാബുൽ ബഹ്‌റൈനിൽ നിശ്ചയിച്ചിരുന്ന ഈദ് ഗാഹ് പാക്കിസ്ഥാൻ ക്ലബ്ബിലേക്ക് മാറ്റുകയായിരുന്നു.
ടൗണിൽ നിന്നും ആളുകൾ നടന്ന് എത്താൻ പറ്റുന്നത്രയും അകലം മാത്രമേ ഈദ് ഗാഹിലേക്കുള്ളൂ എന്നത് പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് 39162999, 34046624 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വുദു ചെയ്ത് മുസല്ലയുമായി വരണമെന്ന് ഈദ് ഗാഹ് സംഘാടകർ അറിയിക്കുന്നു.