മനാമ: ബഹ്റൈൻ സൊസൈറ്റി ഓഫ് എൻജിനിയേഴ്സും യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി) സഹകരിച്ച് നടത്തിയ ആദ്യത്തെ സുസ്ഥിര ഊർജ്ജ സമ്മേളനം വൈദ്യുതി, ജലവിഭവമന്ത്രി ഡോ. അബ്ദുൾഉസൈൻ മിർസ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിൽ സുസ്ഥിര ഊർജ്ജം പ്രോത്സാഹിപ്പിക്കുന്ന എന്ന ആശയത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സമ്മേളനത്തിൽ ബഹ്‌റൈനിൽ നിന്നും മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും 500 ലധികം പേർ പങ്കെടുത്തു. സമഗ്ര വികസനത്തിനായി സമഗ്ര ഊർജ്ജ ശേഷി മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനത്തിനു ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, പ്രത്യേകിച്ച് എല്ലാവർക്കുമായി ശുദ്ധവും പുനരുൽപ്പാദിപ്പിക്കുന്നതുമായ ഊർജ്ജം ലഭ്യമാക്കുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തങ്ങളെ മന്ത്രി പ്രശംസിച്ചു.
രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് ഈ പരിപാടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒന്നാമത്തേത് വിവര അടിത്തറ ശക്തിപ്പെടുത്തുക പരിപാടികൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ശേഷി മെച്ചപ്പെടുത്തുക രണ്ടാമത്തേത് പുനരുൽപ്പാദിപ്പിക്കാവുന്ന പ്രകൃതിവിഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള ബദൽ ഊർജ്ജമായി സുസ്ഥിര ഊർജ്ജം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ബോധവൽക്കരിക്കുക, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ്
പരിപാടിയുടെ ഭാഗമായി 25 കമ്പനികളിലെയും സ്ഥാപനങ്ങളിലെയും പുനരുദ്ധാരണ ഊർജ്ജ മേഖലയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചു. ഒരു ശുദ്ധ ഊർജ്ജ സംസ്കരണം സ്ഥാപിക്കുന്നതിൽ യുവാക്കളുടെ പങ്ക് അംഗീകരിക്കുന്നതിനായി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ അവസരം നൽകി.
ബഹ്റൈനിൽ 6 ശതമാനം ഊർജ്ജ ഉപയോഗം 2025 ഓടെ പുനരുപയോഗിക്കാൻ സാധിക്കുമെന്ന് യു.എൻ.ഡി.പി ഭരണകൂടം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംഘാടകർ, സ്പോണ്സർമാർ, സ്പീക്കർമാർ, പിന്നെ പങ്കെടുത്ത എല്ലാവർക്കും ഡോ.മിർസ നന്ദി രേഖപ്പെടുത്തി.