മനാമ: ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി, ശിവഗിരി തീർത്ഥാടനത്തിന്റെ നവതി എന്നീ ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള വിളംബരം ബഹ്‌റൈനിൽ വച് നടത്തുന്നു.
ആഗോളതലത്തിൽ ഗുരുധർമ്മപ്രചാരണ രംഗത്ത് ഏറെ മുന്നേറ്റം കുറിച്ച ബഹ്‌റൈനിലെപ്രസ്ഥാനങ്ങളായ ശ്രീനാരാരായണ കൾച്ചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ബഹ്‌റൈൻ ബില്ലവാസ് , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആണ് വമ്പിച്ച പരിപാടികൾക്ക് അരങ്ങൊരുങ്ങുന്നത്
ചടങ്ങിൽ വെച്ച് പ്രവാസികൾക്കായി ഇന്ത്യ ഗവണ്മെന്റ് നൽകി വരുന്ന ഏറ്റവും വലിയ ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും (2021) പ്രമുഖ വ്യവസായിയുമായ KG ബാബുരാജിന് പൗര സ്വീകരണം നൽകുന്നുണ്ട്. ഒപ്പം സ്വാമി ഋതംഭരാനന്ദ സ്വാമി സച്ചിദാനന്ദ സ്വാമി വിശാലാനന്ദ സ്വാമി ഗുരുപ്രസാദ് എന്നിവരെയും ആദരിക്കും.
ചലച്ചിത്രതാരം നവ്യാ നായരുടെ നൃത്തപരിപാടിയും 101 അംഗങ്ങളുടെ ദൈവദശകം ആലാപനവും ചടങ്ങിൽ ആകർഷകമാകും. 2022 May- 6 ന് ഇസ ടൗണിലുള്ള ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെയും ബഹ്‌റൈനിലെ മന്ത്രിമാരും സാംസ്കാരിക പ്രവർത്തകരും ഗുരുഭക്തരും പങ്കെടുക്കും.
പ്രോഗ്രാമിന്റെ വിജയത്തിനായി 101 പേരുടെ കമ്മറ്റി ചുമതലയേറ്റ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.