bahrainvartha-official-logo
Search
Close this search box.

ബി.കെ.എസ്​ ഇൻഡോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി; ആശ ശരത്തി​ൻറെ നൃത്ത പരിപാടി ഇന്ന്

New Project - 2022-05-04T184826.688

മനാമ: ബഹ്​റൈൻ കേരളീയ സമാജം ഇന്ത്യൻ എംബസിയും ബഹ്​റൈൻ സാംസ്കാരിക അതോറിട്ടിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇൻഡോ ബഹ്​റൈൻ ഡാൻസ്​ ആന്‍റ്​ മ്യൂസിക്ക് ഫെസ്റ്റിവലിലിന്​ തുടക്കമായി. ആദ്യ ദിവസം പ്രശസ്ത ഗസൽ ഗായകൻ അനൂപ് ജലോട്ടയുടെ നേതൃത്ത്വത്തിൽ സംഗീത നിശ ആസ്വാദകരുടെ മനം കവർന്നു.

ഇന്ന് മെയ് 4 ബുധനാഴ്ച വൈകിട്ട്​ 7.30ന്​ പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ആശ ശരത്തി​െന്‍റ നൃത്ത പരിപാടി അരങ്ങേറും. സുഗതകുമാരി ടീച്ചറുടെ ‘കൃഷ്ണ നീയെന്നെയറിയില്ല’ എന്ന കവിതയുടെ സംഗീത നൃത്താവിഷ്ക്കാരമാണ് ആശ ശരത്ത് വേദിയിൽ അവതരിപ്പിക്കുന്നത്​.

പെരുമ്പാവൂർ സ്വദേശിയായ ആശ ശരത്ത് കലാലയ ജീവിതത്തിൽ തന്നെ നൃത്ത പരിപാടികളുമായി സജീവമായിരുന്നു. വരാണസിയിൽ നടന്ന അഖിലേന്ത്യ നർത്തക മത്സരത്തിലെ വിജയിയായ ആശ ശരത്ത് ഇന്ന് മലയളത്തിലെ പ്രമുഖ അഭിനേത്രി കൂടിയാണ്.

ദുരദർശൻ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് ആശ ശരത്ത് അഭിനയരംഗത്ത് എത്തുന്നത്. ‘നിഴലും നിലാവും പറയുന്നത്’ എന്ന സീരിയലിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘കുങ്കുമപ്പൂവ്’ എന്ന സീരിയലിലെ നായിക വേഷം ആശ ശരത്തിനെ കുടുംബ പ്രേക്ഷകരുടെ പ്രിയനടിയാക്കി മാറ്റി. 2012ൽ ‘ഫ്രൈഡേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക്​ ചുവടുവെക്കുന്നത്. തുടർന്ന് കർമ്മയോദ്ധാ, വർഷം, ദൃശ്യം എന്നിവയുൾപ്പെടെ മുപ്പതോളം സിനിമകളിൽ അഭിനയിച്ചു. തമിഴ്, തെലുങ്കു ചിത്രങ്ങളിലും ആശ ശരത്ത് അഭിനയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!