മനാമ: കോട്ടയം നേറ്റീവ് ബാൾ അസോസിയേഷെന്റ ആഭിമുഖ്യത്തിൽ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ‘സ്നേഹസ്പർശം’ പരിപാടി സംഘടിപ്പിച്ചു. ഹിദ്ദ്, മനാമ തൊഴിലാളി ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകിയാണ് സൗഹാർദ്ദം പ്രകടിപ്പിച്ചത്. ചെയർമാൻ രഞ്ജിത്ത് കുരുവിള, പ്രസിഡന്റ് ഷോൺ പൊന്നൂസ്, സെക്രട്ടറി മോബി കുര്യാക്കോസ്, ട്രഷറർ വിഷ്ണു, ബിനു ജോർജ്, രൂപേഷ്, ബിജോയ്, നിബു, ലിജോ എന്നിവർ നേതൃത്വം നൽകി.