bahrainvartha-official-logo
Search
Close this search box.

സ്നേഹവും, സഹോദര്യവും, മത സൗഹാർദവും ഈദിന്റെ സന്ദേശമാക്കുക; ഡോക്ടർ ഹുസൈൻ മടവൂർ

WhatsApp Image 2022-05-04 at 8.48.53 PM

മനാമ: വൈവിധ്യങ്ങളെ വൈരുധ്യങ്ങളാക്കി മാറ്റാൻ ശ്രമിക്കാതെ യോജിപ്പിച്ചുകൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നു പ്രമുഖ പണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ഈദ് സൗഹൃദ സംഗമം ഉദ്​ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മാസ കാലത്തെ തീവ്രമായ വ്രതത്തിലൂടെ മനസ്സും ജീവിതവും ശരീരവും ശുദ്ധമാക്കി ഈദുൽ ഫിത്വ്​ർ ആഘോഷിക്കുമ്പോൾ സ്നേഹത്തിനും സഹോദര്യത്തിനും സൗഹൃദത്തിനും ഐക്യത്തിനും സമുദായ മൈത്രിക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ഇത്തരം ഈദ് സൗഹൃദ സംഗമങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വ്രതത്തിലൂടെ നേടിയെടുത്ത ആത്മശുദ്ധി നിലനിർത്താനും മതത്തെ പിൻപറ്റി ജീവിക്കാനും ജാതി മത വർഗ്ഗ ഭേദമന്യേ സൗഹർദ്ദത്തിൽ കഴിയാനും സാധിക്കണമെന്ന്​ മുഖ്യപ്രഭാഷണം നടത്തിയ സമസ്ത ബഹ്‌റൈൻ പ്രസിഡന്‍റ്​ സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ അഭിപ്രായപ്പെട്ടു. വിശ്വാസ, ആശയ വ്യത്യാസങ്ങൾക്കിടയിലും മനുഷ്യ​െന്‍റ നന്മയാണ് എല്ലാ തത്വ ശാസ്ത്രങ്ങളും പഠിപ്പിക്കുന്നതെന്നും അതിലേക്ക് ഉയർന്നു പ്രവർത്തിക്കാൻ സാധിക്കട്ടെയെന്നും ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ അഭിപ്രായപ്പെട്ടു. മനുഷ്യൻ ചുരുങ്ങുമ്പോഴാണ് അവനിൽ മത ചിന്തകളും വൈരുധ്യങ്ങളും ഉണ്ടാകുന്നതെന്നും ചിന്തകളും കാഴ്ചപ്പാടുകളും വിശാലമാകുമ്പോൾ വ്യക്തിത്വം ഉയർത്താനും അതുവഴി സാഹോദര്യം വർധിപ്പിക്കാനും സാധിക്കുമെന്നും ഫാ. സജി മാത്യു അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്‍റ്​ ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ഹൃസ്വ സന്ദർശനാർഥം ബഹ്‌റൈനിൽ എത്തിയ കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്‍റ്​ ഹബീബ് റഹ്മാ​െന്‍റ പിതാവ് ബാപ്പൂട്ടി ഫൈസിയെ ഡോ. ഹുസ്സൈൻ മടവൂർ ആദരിച്ചു. കെ.എം.സി.സി ബഹ്‌റൈൻ സി.എച്ച് സെന്‍റർ ദിനത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഒന്നും രണ്ടും സ്ഥാനക്കാരായ കുറ്റ്യാടി, കൊയിലാണ്ടി മണ്ഡലം കമ്മിറ്റികൾക്കുള്ള അവാർഡ് പ്രഖ്യാപനം കെ.എം.സി.സി സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ നിർവ്വഹിച്ചു.

കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്‍റ്​ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഓർഗനൈസിങ്​ സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി പരിപാടി നിയന്ത്രിച്ചു. സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി,

കെ.പി മുസ്തഫ, എ.പി ഫൈസൽ, ഷാഫി പറക്കട്ട, ഒ.കെ കാസിം എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ ഭാരവാഹികളായ ഫൈസൽ കണ്ടിതാഴ, അഷ്‌റഫ്‌ നരിക്കോടൻ, നാസ്സർ ഹാജി പുളിയാവ്, ഹമീദ് അയനിക്കാട്, ലത്തീഫ് കൊയിലാണ്ടി, മുനീർ ഒഞ്ചിയം എന്നിവർ നേതൃത്വം നൽകി. ജില്ലാ ആക്ടിങ് സെക്രട്ടറി ഷാഫി വേളം സ്വാഗതവും ട്രഷറർ സുഹൈൽ മേലടി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!