മനാമ: ബഹ്റൈൻ കേരളീയ സമാജത്തിലാരംഭിച്ച ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച നടക്കുന്ന സംഗീതോത്സവത്തിൽ പ്രശസ്ത വയലിൻ മാന്ത്രികരായ ഗണേഷും കുമരേഷും വേദിയിലെത്തും.
വയലിൻ വാദനത്തെ ജനകീയമാക്കുകയും ഉള്ളടക്കത്തിലും അവതരണത്തിലും ശാസ്ത്രിയ സംഗീതത്തെ ആധുനീകവൽക്കരിക്കുന്നതിൽ ക്രിയാത്മക സംഭാവനകൾ നൽകിയ മൗലിക പ്രതിഭകളായ ഗണേഷിൻ്റെയും കുമരേഷിൻ്റെയും വയലിൻ വാദനമാസ്വദിക്കാൻ ബഹറൈനിലെ വിവിധ ഭാഷക്കാരായ ഇന്ത്യക്കാരുടെ മികച്ച പ്രതികരണമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും പരിപാടി അസ്വദിക്കാനാഗ്രഹിക്കുന്നവർ സമാജം ഓഫിസുമായി ബന്ധപ്പെടണമെന്നും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.