‘ബുദ്ധ – ദ ഡിവൈൻ’; ബി.കെ.എസ് ഇൻഡോ-ബഹ്‌റൈൻ ഫെസ്റ്റിൽ നൃത്ത നാടകം മെയ് 9ന്

WhatsApp Image 2022-05-07 at 1.31.01 PM

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിലാരംഭിച്ച, ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ കലാസന്ധ്യയായി മാറിയ ഇൻഡോ-ബഹ്​റൈൻ ഡാൻസ്​ ആന്‍റ്​ മ്യൂസിക്ക് ഫെസ്റ്റിവലിൽ മെയ് 9 ന് രാത്രി 8 മണിക്ക് ‘ബുദ്ധ – ദ ഡിവൈൻ’ നൃത്ത നാടകം അരങ്ങേറും. ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തിയുടെ മേൽനോട്ടത്തിൽ വിദ്യാശ്രീ രചനയും കോറിയോഗ്രാഫിയും സംവിധാനവും നിർവ്വഹിച്ച ഈ നൃത്ത നാടകത്തിൽ 40 ഓളം കലാകാരന്മാരാണ് അണിനിരക്കുന്നത്.

ഗൗതമ ബുദ്ധയുടെ പ്രിയ പത്നി ദേവി യശോധരയുടെ കണ്ണിലൂടെ ബുദ്ധയുടെ ജീവിതം നോക്കി കാണുന്നതാണ് ഇതിവൃത്തം. പ്രശസ്ത സംസ്കൃത പണ്ഡിതനായ ഡോ. എൽ സമ്പത്തിന്റെ വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞനും എ ആർ റഹ്മാന്റെ ഓസ്കാർ നേടിയ ഓർക്കസ്ട്രയിലെ അംഗവുമായ പാലക്കാട് ശ്രീറാം ആണ്. പ്രശസ്തനായ നാടകകൃത്തും സെറ്റ് ഡിസൈനറും സംവിധായകനും തിയേറ്റർ അക്കാദമിഷ്യനുമായ ഡോ. സാംകുട്ടി പട്ടങ്കരി ദൃശ്യവിരുന്നിന് ലൈറ്റ് ഡിസൈൻ ഒരുക്കുമ്പോൾ ക്രിയേറ്റീവ്‌ ഡയറക്ടറായി ജേക്കബ്‌ ക്രിയേറ്റീവ്‌ബീസും അസോസിയേറ്റ്‌ ഡയറക്ടർമാരായി വിനോദ്‌ വി.ദേവനും നയൻതാര സലീമും അണിയറയിലുണ്ട്. കലാസ്വാദകർക്ക് നവ്യാനുഭവം പകരുന്ന മെഗാ ഡാൻസ്‌ ഷോ കാണാൻ ബഹ്‌റൈനിലെ എല്ലാ കലാ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി അണിറ പ്രവർത്തകർ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!