മനാമ: പെരുന്നാളാഘോഷ ഭാഗമായി മൈത്രി ബഹ്റൈൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ജിദ്ദാലി സ്വിമ്മിങ്പൂൾ ഹാളിൽ ‘പെരുന്നാൾ ഒരുമ’ സംഘടിപ്പിച്ചു. മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, ജോ. സെക്രട്ടറി സലിം തയ്യിൽ, ചാരിറ്റി കൺവീനർ ഷിബു ബഷീർ, മീഡിയ കൺവീനർ അനസ് കരുനാഗപ്പള്ളി, പ്രോഗ്രാം കൺവീനർ കോയിവിള മുഹമ്മദ് കുഞ്ഞ് തുടങ്ങിയർ സംസാരിച്ചു. മൈത്രി രക്ഷാധികാരി നിസാർ സഖാഫി ഈദ് സന്ദേശം നൽകി. റമദാനിൽ സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സര വിജയികൾക്കുള്ള സമ്മാനദാനം മൈത്രി രക്ഷാധികാരി റഹിം ഇടക്കുളങ്ങര നിർവഹിച്ചു.
എക്സിക്യൂട്ടിവ് അംഗങ്ങളായ റിയാസ് ഖാൻ, ഷമിർ ഖാൻ, ഷിനു സാഹിബ്, ഷംനാദ്, നിഹാസ്, അൻവർ ശൂരനാട് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി സുനിൽ ബാബു സ്വാഗതവും ട്രഷറർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.