കോട്ടയം പ്രവാസി ഫോറം കുടുംബസംഗമവും സ്ഥാപക പ്രസിഡന്‍റ് സോണിസ് ഫിലിപ്പിന് യാത്രയയപ്പും

മനാമ: കോട്ടയം പ്രവാസി ഫോറം കുടുംബസംഗമവും സ്ഥാപക പ്രസിഡന്‍റ് സോണിസ് ഫിലിപ്പിന് യാത്രയയപ്പും സംഘടിപ്പിച്ചു. ബുദയ്യയിലുള്ള പ്ലാസാ പൂളിൽ നടന്ന പൊതുസമ്മേളനത്തിൽ കെ.പി.എഫ് പ്രസിഡന്‍റ് ബോബി പാറയിൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം എന്നിവർ മുഖ്യാതിഥികളായിരുന്നു. കെ.പി.എഫ് വൈസ് പ്രസിഡന്‍റും പ്രോഗ്രാം കോഓഡിനേറ്ററുമായ സജീവ് ചാക്കോ, ജനറൽ കൺവീനർ ബിനു നടുക്കയിൽ എന്നിവർ സംസാരിച്ചു. സോണിസ് ഫിലിപ്പിന് രാജു കല്ലുംപുറം മെമന്റോ സമ്മാനിച്ചു. അജീഷ് കെ. തോമസ് നന്ദി പറഞ്ഞു. കലാമത്സരങ്ങൾക്ക് സജി എരുമേലി, ബെറ്റി സജി എന്നിവർ നേതൃത്വം നൽകി.

വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. കുടുംബസംഗമത്തിന് സിജു പുന്നവേലി, ഫിലിപ്പ് കറുകച്ചാൽ, സിബി ചമ്പന്നൂർ, ജോയൽ ജോൺ, സോണി തോമസ് എന്നിവര്‍ നേതൃത്വം നൽകി.