ഒഐസിസി ബഹ്‌റൈൻ പഠനക്യാമ്പ് മെയ്‌ 27ന്, സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം ചെയ്തു

മനാമ: ബഹ്റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 27 ന് സൽമാനിയ സഗയയിൽ പ്രവർത്തിക്കുന്ന കെ.സി.എ.ഹാളിൽ വെച്ച് നടത്തുന്ന ജില്ലാ പഠനക്യാമ്പിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്വാഗത സംഘം ഓഫീസ് ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്‌ഘാടനം ചെയ്തു .ഒ ഐ സി സി. ദേശീയ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് ഷമീം കെ.സി അധ്യക്ഷത വഹിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനുകുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണിക്കുളം, സെക്രട്ടറി ജവാദ് വക്കം, ജില്ലാ കമ്മിറ്റി ഭാരവാഹികളായ രവി പേരാമ്പ്ര, സുരേഷ് മണ്ടോടി, ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി, ശ്രീജിത്ത് പനായി, റിജിത്ത് മൊട്ടപ്പാറ, അസൈനാർ ഉള്ളൂർ, ജാലീസ് കുന്നത്തുകാട്ടിൽ, അനിൽ കൊടുവള്ളി, സാഹിർ പേരാമ്പ്ര, അഷറഫ് കോഴിക്കോട് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി ബിജു ബാൽ സി.കെ. സ്വാഗതവും, രഞ്ജൻകച്ചേരി നന്ദിയും രേഖപ്പെടുത്തി.