മനാമ: മെയ് 15 ന് നടക്കാനിരുന്ന മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻറെ ‘സ്നേഹ നിലാവ്’ മെയ് 17 ലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു. യു ഏ ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ്റെ നിര്യാണത്തിൽ ബഹറൈൻ ഗവർമെൻ്റ് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരിപാടി മാറ്റി വെച്ചത്.
സെൻട്രൽ മാർക്കറ്റിൽ 30 വർഷം പൂർത്തിയാക്കിയ 73 അംഗങ്ങളെ ആദരിക്കുന്ന ചടങ്ങാണ് സ്നേഹനിലാവ്. മേയ് 17 ന് വൈകീട്ട് അഞ്ചിന് മനാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഒപ്പം തന്നെ ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 13 പ്രമുഖരെയും ആദരിക്കും. ഡോ. ബാബു രാമചന്ദ്രൻ, ഹബീബ് റഹ്മാൻ, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, അസൈനാർ കളത്തിങ്കൽ, ചെമ്പൻ ജലാൽ, കെ.ആർ. നായർ, സുധീർ തിരുനിലത്ത്, കെ.ടി. സലിം, നിസാർ കൊല്ലം, റഷീദ് മാഹി, നജീബ് കടലായി, ജവാദ് പാഷ എന്നിവരെയാണ് ആദരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി അഷ്കർ പൂഴിത്തല, പ്രസിഡന്റ് ചന്ദ്രൻ വളയം എന്നിവർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ രക്ഷാധികാരികളായ അഷറഫ് ചാത്തോത്ത്, മഹബൂബ് കാട്ടിൽപീടിക, ലത്തീഫ് മരക്കാട്ട്, വൈസ് പ്രസിഡന്റുമാരായ അസീസ് പേരാമ്പ്ര, അബ്ദുൽ സമദ് പത്തനാപുരം, ജോ. സെക്രട്ടറിമാരായ നൗഷാദ് കണ്ണൂർ, മുഹമ്മദ് കുരുടിമുക്ക് മെംബർഷിപ് സെക്രട്ടറി ഒ.വി. സുബൈർ എന്നിവരും പങ്കെടുത്തു.