അൽ ഹിദായ മലയാളം കൂട്ടായ്മ ഇരുപത്തിയാറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: രക്തം നൽകൂ ജീവിതം നൽകൂ എന്ന മാനവികമുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് അൽ ഹിദായ മലയാളം കൂട്ടായ്മ ഇരുപത്തിയാറാം രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് വെള്ളിയാഴ്ച കാലത്ത് 7.30 നു സംഘടിപ്പിച്ച ക്യാംപിൽ എൺപതിലേറെ പേർ ഈ ജീവ കാരുണ്യ പ്രവർത്തിയിൽ പങ്കാളിയായി.

അൽ ഹിദായ ഡയറക്ടർ ശൈഖ് സ്വലാ ബു ഹസ്സൻ മുഖ്യാതിഥി ആയിരുന്നു. ഫ്രഞ്ച് ആസ്ഥാനമായി നടന്നിട്ടുള്ള മനഃശാസ്ത്രപഠനത്തിൽ സഹജീവികളെ ചേർത്ത് പിടിക്കാൻ കഴിയുന്നവരുടെ നിറമായി നൽകിയത് ചുവപ്പ് നിറമാണ്. നാം നൽകുന്ന രക്തത്തിനും നിറം ചുവപ്പാണ് മനുഷ്യരെ ചേർത്ത് പിടിക്കുന്നവർക്കാണ് മഹത്തായ ഈ കർമ്മത്തിൽ പങ്കാളിയാകാൻ കഴിയുക എന്ന് ക്യാമ്പ് സന്ദർശിച്ച ബഹ്‌റൈനിലെ പ്രമുഖമനഃശാസ്ത്രഞനും സാമൂഹിക പ്രവർത്തകനുമായ ശ്രീ ജോൺ പനക്കൽ തന്റെ ആശംസപ്രസംഗത്തിൽ പറഞ്ഞു. ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റര്‍ ക്യാമ്പ് ചീഫ്കോര്‍ഡിനേറ്ററും സാമൂഹിക പ്രവര്‍ത്തകനുമായ സുരേഷ് പുത്തന്‍വിളയിൽ ആശംസകൾ നേർന്നു.

അൽ ഹിദായ മലയാളം ജനറൽ സെക്രട്ടറി റിസാലുദ്ധീൻ പുന്നോൽ, അബ്ദുൽ അസീസ് ടിപി, സക്കീർ ഹുസൈൻ, ദിൽഷാദ്, നസീർ പികെ, കോയ ബേപ്പൂർ, ഹംസ റോയൽ, ലത്തീഫ് സിഎം, ഫക്രുദീൻ, സലീം പാടൂർ, ഗഫൂർ വെളിയംകോട് സലാം അൽ മൊയ്യദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.