ബഹ്റൈൻ-ചെർപ്പുളശ്ശേരി കൂട്ടായ്മ കുടുംബ സംഗമം ഇന്ന് (വെള്ളി)

മനാമ: ജാതിയും, മതവും രാഷ്ട്രീയവും സംഘടനകളും മനുഷ്യ മനസ്സുകളെ അകറ്റുമ്പോഴും പിറന്ന നാടിന്റ പേരിൽ എല്ലാ ഭിന്നിപ്പുകളെയും മറന്നു കൊണ്ട് തൊഴിൽ തേടി ബഹറിനിൽ എത്തിച്ചേർന്ന ചെർപ്പുളശ്ശേരിക്കാരുടെ ഒരു കൂട്ടായ്മയായ ചെർപ്പുളശ്ശേരി കൂട്ടായ്മയുടെ ആദ്യ കുടുംബ സംഗമം നാളെ നാലു മണി മുതൽ എട്ടു മണി വരെ ഗുദൈബിയയിലുള്ള ഫുഡ് വില്ലജ് റെസ്റ്റോറന്റിൽ (പഴയ കേരളീയ സമാജം) നടത്തുന്നു. കൂട്ടായ്മയുടെ പ്രധാന പ്രവർത്തനമേഖലകളായ ജീവകാരുണ്യം, സാംസ്കാരികം, കായികം, വിദ്യാഭ്യാസം എന്നിവയുടെ വരുന്ന വർഷത്തെ പ്രവർത്തനങ്ങൾക്ക് രൂപം നൽകുക,അംഗ്വത്ത വിതരണം,മെമ്പര്മാരുടെയും കുട്ടികളുടെയും കലാപരിപാടികൾ,ഡിന്നർ പാർട്ടി എന്നിവയാണ് പ്രധാന പരിപാടികൾ. ബഹ്‌റൈനിലുള്ള എല്ലാ ചെർപ്പുളശേരിക്കാർക്കും കുടുംബങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവരും വാഹന സ്വകര്യം ആവശ്യമുള്ളവരും ഷമീർ 33602505 അൻവർ സാദത് 33843195 ദിനേശ് ബാബു 33093916 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.