മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഷംല ഷെരീഫ്, നസീബ തളപ്പിൽ, ഫാത്തിമ സുനീറ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. ഖുർആൻ ബോധനം അടിസ്ഥാനമാക്കി സൂറത്തുസബആയിരുന്നു പരീക്ഷക്ക് നിർണയിച്ചത്. റിഫ, മനാമ കേന്ദ്രങ്ങളിൽ നടന്ന പരീക്ഷയിൽ ബഹ്റൈനിലെ വിവിധ പ്രദേശത്തുള്ള നിരവധിയാളുകൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനം ദാറുൽ ഈമാൻ ആക്ടിങ് പ്രസിഡന്റ് ജമാൽ നദ്വി വിതരണം ചെയ്തു. പരീക്ഷ കോഓഡിനേറ്റർ എം.എം. സുബൈർ, സി. ഖാലിദ്, പി.പി. ജാസിർ, അബ്ദുൽ ഹഖ്, സി.എം. മുഹമ്മദലി, മുഹമ്മദ് ഷാജി, എ.എം. ഷാനവാസ്, യൂനുസ് രാജ് തുടങ്ങിയവർ പങ്കെടുത്തു.
