മനാമ: ഐ വൈ സി സി ബഹ്‌റൈൻ ഫുട്ബോൾ ടീമിന്റെ ലോഗോ സെൻട്രൽ കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കേരളാ ഫുട്ബോൾ അസോസിയേഷൻ (KFA BAHRAIN) പ്രസിഡന്റ് ഉബൈദ് പൂമംഗലം പ്രകാശനം ചെയ്യ്തു. ചടങ്ങിൽ ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം, ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ആർട്സ് ആൻഡ് സ്പോർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത്, ദേശീയ ജോയിൻ സെക്രട്ടറി മുഹമ്മദ് ജമീൽ, സാദത്ത് കരിപ്പാകുളം, ഷംസീർ വടകര, അബ്ദുൾ ഹസീബ്, ജോൺസൺ കൊച്ചി, ഷാക്കീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.