ശൈഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ പുതിയ കാപിറ്റൽ ഗവർണർ

മനാമ: പുതിയ കാപിറ്റൽ ഗവർണറായി ശൈഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ നിയമിതനായി. ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഹമദ് രാജാവ് പുറത്തിറക്കി. നാലുവർഷത്തേക്കാണ് നിയമനം. കാപിറ്റൽ ഗവർണറായിരുന്ന ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫയെ കഴിഞ്ഞ നവംബറിൽ എൻ.പി.ആർ.എ അണ്ടർ സെക്രട്ടറിയായി നിയമിച്ചിരുന്നു. തുടർന്നാണ് പുതിയ ഗവർണറുടെ നിയമനം.