ഐ സി എഫ് സൽമാബാദ്: ഹിശാമി അനുസ്മരണ സമ്മേളനം പ്രൗഢമായി

മനാമ: ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച മർഹും നിസാമുദ്ധീൻ ഹിശാമി അനുസ്മരണ സമ്മേളനം ജനപങ്കാളിത്തം കൊണ്ട് പ്രൗഢമായി. സെൻട്രൽ പ്രസിഡണ്ട് ഉമർഹാജിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. ബഹ്റൈൻ നാഷനൻ ജനറൽ സിക്രട്ടറി എം. സി. ‘അബ്ദുൾ കരീം ഹാജി ഉദ്ഘാടനം ചെയ്‌തു.

ആർ.എസ്.സി നാഷനൽ മീഡിയ കൺവീനർ ബഷീർ ഹിശാമി ക്ലാരി സിയാറത്തിന് നേതൃത്വം നൽകി. സൽമാബാദ് സുന്നി സെൻ്ററിൽ നടന്ന മൗലിദ് ജൽസക്ക് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ , ഉസ്മാൻ സഖാഫി കണ്ണൂർ , മമ്മൂട്ടി മുസ്ല്യാർ വയനാട് , അബ്ദുറഹീം സഖാഫി അത്തിപ്പറ്റ, ഷംസുദ്ധീൻ സുഹ് രി വയനാട് , ഷിഹാബുദ്ധീൻ സിദ്ദീഖി, അബ്ദുറഹീം സഖാഫി വരവൂർ , യൂസുഫ് അഹ്സനി കൊളത്തൂർ, കോയ മുസ്ല്യാർ കളരാന്തിരി , നിസാമുദ്ധീൻ മദനി , നസീഫ് അൽ ഹസനി ,സിദ്ദീഖ് മുസ്ല്യാർ തഴവ , സ്വാലിഹ് ലത്തീഫി , ഹുസ്സൈൻ സഖാഫി കൊളത്തൂർ, ,റഫീക്ക് മുസ്ല്യാർ പടിഞ്ഞാറത്തറ, നിസാർ സഖാഫി കൊല്ലം, ഹംസ ഖാലിദ് സഖാഫി, ബഷീർ ഹിഷാമി ക്ലാരി, മുനീർ സഖാഫി ചേകനൂർ എന്നിവർ നേതൃത്വം നൽകി.

ഐ.സി.എഫ്. നാഷനൽ ദഅവാ പ്രസിഡണ്ട് അബൂബക്കർ ലത്തീഫി അനുസ്മരണ പ്രഭാഷണം നടത്തി. വി.പി.കെ. അബൂബക്കർ ഹാജി, ഉസ്മാൻ സഖാഫി, അബ്ദുറഹീം സഖാഫി , അഡ്വ: ഷബീറലി പ്രസംഗിച്ചു.കെ.സി.സൈനുദ്ധീൻ സഖാഫി സമാപന പ്രാർത്ഥന നിർവ്വഹിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും ഹംസ ഖാലിദ് സഖാഫി നന്ദിയും പറഞ്ഞു.