ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പേ​ര​ന്‍റ്​​സ്​ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ല​യാ​ളം വി​ഭാ​ഗം ഹൂ​റ നൂ​ഫ് ഗാ​ർ​ഡ​നി​ൽ പേ​ര​ന്‍റ്​​സ്​ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഇ​ല​ക്ട്രോ​ണി​ക്സ് യു​ഗ​ത്തി​ൽ ത​ന്നി​ലേ​ക്കു മാ​ത്രം ചു​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന പു​തു ത​ല​മു​റ​യെ സ​മൂ​ഹ​ത്തി​ന്​ ഉ​പ​കാ​ര​പ്പെ​ടു​ന്ന ത​ര​ത്തി​ൽ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ള്‍ക്കു​ള്ള പ​ങ്ക് വ​ലു​താ​ണെ​ന്ന്​ ക്ലാ​സ് ന​യി​ച്ച മോ​ട്ടി​വേ​ഷ​ന്‍ സ്പീ​ക്ക​ർ അ​മൃ​ത ര​വി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് അ​ബ്ബാ​സി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പേ​ര​ന്‍റ്​​സ് മീ​റ്റി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റ്​ സൈ​ഫ് അ​ഴി​ക്കോ​ട് ആ​ശം​സ അ​ർ​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ യൂ​സു​ഫ് അ​ലി സ്വാ​ഗ​ത​വും വ​നി​ത വി​ഭാ​ഗം പി.​ആ​ർ കോ​ഓ​ഡി​നേ​റ്റ​ർ സൗ​മി ശം​ജീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.