മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം മലയാളം വിഭാഗം ഹൂറ നൂഫ് ഗാർഡനിൽ പേരന്റ്സ് മീറ്റ് സംഘടിപ്പിച്ചു. ഇലക്ട്രോണിക്സ് യുഗത്തിൽ തന്നിലേക്കു മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുന്ന പുതു തലമുറയെ സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തിൽ കൈപിടിച്ചുയർത്തുന്നതിൽ രക്ഷിതാക്കള്‍ക്കുള്ള പങ്ക് വലുതാണെന്ന് ക്ലാസ് നയിച്ച മോട്ടിവേഷന്‍ സ്പീക്കർ അമൃത രവി പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസിന്റെ അധ്യക്ഷതയിൽ ചേർന്ന പേരന്റ്സ് മീറ്റിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് ആശംസ അർപ്പിച്ചു. സെൻട്രൽ കമ്മിറ്റി വെൽഫെയർ കൺവീനർ യൂസുഫ് അലി സ്വാഗതവും വനിത വിഭാഗം പി.ആർ കോഓഡിനേറ്റർ സൗമി ശംജീർ നന്ദിയും പറഞ്ഞു.









