മനാമ: ‘നമ്മൾ സാധാരണക്കാർ’ എന്ന സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന ഹ്രസ്വചിത്രമായ ‘വിരുന്നി’ന്റെ ആദ്യ പോസ്റ്റർ പ്രകാശനം ബഹ്റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു. നവാഗതയായ ഉണ്ണി കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നതിനോടൊപ്പം പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.
സമാജം കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, സമാജം മുൻ കലാവിഭാഗം സെക്രട്ടറിയും കലാസാംസ്കാരിക പ്രവർത്തകനുമായ മനോഹരൻ പാവറട്ടി എന്നിവർ ആശംസ നേർന്നു. ഹബീബ് റഹ്മാൻ നന്ദി പറഞ്ഞു. സോണിയ അവതാരകയായിരുന്നു. ഹബീബ് റഹ്മാൻ, അനീഷ് കമലാസനൻ, കരുണാകരൻ, രാജീവ് മേനോൻ, രഞ്ജിത്ത് രവി, ചന്ദ്രിക കരുണാകരൻ, രേഷ്മ പുഷ്പവല്ലി, കൃപ രാജീവ്, രമ്യ കൃഷ്ണൻ, സുനിത രഞ്ജിത്ത് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.