മനാമ: ഈ വേനൽക്കാലത്ത് കുറഞ്ഞ ഡിഗ്രിയിൽ എയർ കണ്ടീഷനിങ് (എസി) ഉപയോഗിക്കുന്നതിലൂടെ യൂട്ടിലിറ്റി ബില്ലുകളിലെ പണം ലാഭിക്കാൻ സാധിക്കുമെന്ന് അന്തർദേശീയ സുസ്ഥിര ഊർജ്ജ പരിപാടിയിൽ പങ്കെടുത്ത സുസ്ഥിര എനർജി സെന്റർ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ അലക്സാണ്ടർ അൽ സമാഹൈജി പറഞ്ഞു.
മാർച്ചിൽ പ്രവാസികൾക്കും ബിസിനസുകൾക്കുമായി വൈദ്യുതി നിരക്ക് വർധിക്കുന്ന കാലമാണെന്നു അതൊടൊപ്പം എ.സി അയോഗ്യമായി ഉപയോഗിക്കുന്നവർക്ക് ഈ വേനൽക്കാലം ചെലവേറിയതായിരിക്കുമെന്നു അദ്ദേഹം പറഞ്ഞു.റൂമുകൾ ഉപയോഗിക്കാത്ത സമയത് എ.സി ഓഫ് ചെയ്യുകയും എന്നാൽ എ.സി ഓൺ ചെയ്യുമ്പോൾ താപനില ശരിയായ രീതിയിൽ ക്രമീകരിക്കുകയും ചെയ്യുക.
ബഹ്‌റൈനിൽ ജനുവരിയിൽ യൂട്ടിലിറ്റി ബില്ലുകളിൽ വാറ്റ് ഏർപ്പെടുത്തിയതിന് ശേഷം യൂട്ടിലിറ്റി ബില്ലുകൾ വർദ്ധിച്ചു വരികയാണ്. വൈദ്യുതി നിരക്കുകൾ യൂണിറ്റിന് 29 ഫിൽറ്റിലായി വർധിപ്പിച്ചു, വെള്ളം ചാർജുകൾ യൂണിറ്റിന് 750 ഫില്ലായി വർധിപ്പിക്കുകയും ചെയ്തു.
ഭൂരിഭാഗം ജനങ്ങളുടെ വൈദ്യുതി ബില്ല് വർധിക്കുന്നതിന് കാരണം എ.സി യുടെ ശരിയല്ലാത്ത ഉപയോഗ രീതിയാണെന്നും നിങ്ങളുടെ സ്ഥാപനങ്ങളിൽ ശരിയായ വസ്തുവകകൾ ഉപയോഗിക്കുകയും പഴയ ഉപകരണങ്ങൾ മാറ്റി പകരം പുതിയ കാര്യക്ഷമമായ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നു, യൂട്ടിലിറ്റി ബില്ലുകൾ കുറയ്ക്കുന്നതിനുള്ള മറ്റൊരു മാർഗം സോളാർ പാനലുകൾ സ്ഥാപിക്കുകയാണെന്നു ബഹ്റൈൻ സൊസൈറ്റി ഓഫ് എൻജിനിയേഴ്സുമായി ഐക്യരാഷ്ട്ര വികസന പദ്ധതി നടത്തിയ അന്തർദേശീയ സുസ്ഥിര ഊർജ്ജ പരിപാടിയിൽ സംസാരിക്കുകയായിരുന്ന അലക്സാണ്ടർ അൽ സമാഹൈജി പറഞ്ഞു