ലോകശ്രദ്ധയാകർഷിക്കുന്ന ‘ഇന്റർനാഷണൽ ഡിഫൻസ് എക്സ്പോ 2019’ ന് ഒരുങ്ങി ബഹ്റൈൻ

kjg

മനാമ: സനാബിസിലെ ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ബഹ്‌റൈനിലെ ഏക ട്രൈ സർവീസ് ഡിഫെൻസ് എക്സ്പോയിൽ 200 ലേറെ കമ്പനികളും പതിനായിരത്തിലേറെ അതിഥികളും പങ്കെടുക്കും. ബഹ്‌റൈൻ ഒക്ടോബർ 28 ന് ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ ഇന്റർനാഷണൽ ഡിഫെൻസ് എക്സ്പോ 2019 ന്റെ 70 ശതമാനത്തിലധികം പ്രദർശന സ്ഥലവും ഫിൽ ആയതായി BIDEC 2019 ന്റെ സംഘടകരായ ക്ലാരിൺ ഇവെന്റ്സ് വെളിപ്പെടുത്തി.

ഏറ്റവും വിപുലമായ ഡിഫെൻസ് എക്സ്പോയിൽ ആതിഥ്യം വഹിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് BIDEC ചെയർമാനും ബഹ്‌റൈൻ റോയൽ ഗാർഡ് കമാൻഡറുമായ ബ്രിഗേഡിയർ ശൈഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. ലോകത്തിലെ ഡിഫെൻസ് ആൻഡ് സെക്യൂരിറ്റി പരിപാടികൾ ഒരുക്കുന്ന ഏറ്റവും വലിയ ഇവന്റ് ഗ്രൂപ്പായ ക്ലാരിൺ ഇവന്റസും ബഹ്‌റൈനിലെ ഇവന്റ് ഏജൻസി ആയ ഫയാലറ്റും ചേർന്നാണ് BIDEC 2019 സംഘടിപ്പിക്കുന്നത്.

BIDEC ബഹ്റൈനിയുമായും പ്രാദേശിക പങ്കാളികളുമായും ഇടപഴകുന്നതിനു അതിലൂടെ ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിനു പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും മികച്ച അവസരം നൽകുന്നു എന്ന് ലോക്കൽഹെഡ് മാർട്ടിൻ മിഡിൽ ഈസ്റ്റ് ചീഫ് എക്സിക്യുട്ടീവ് റോബർട്ട് ഹാർവാഡ് പറഞ്ഞു. ഷൂട്ടിംഗ് ഡിസ്പ്ലേ, സൈനിക വാഹന പ്രദർശനങ്ങൾ, പാരച്യൂട്ട് പ്രകടനങ്ങൾ, യുദ്ധക്കപ്പൽ പ്രദർശനങ്ങളും ബഹ്റൈൻ ഓഫ്-സൈറ്റ് പ്രവർത്തനങ്ങളും എക്സിബിഷനിൽ പ്രദർശിപ്പിക്കും. ഈ പരിപാടിയിൽ കമ്പനിയുടെ ഹാർഡ്‌വേറുകളും ഉപകരണങ്ങളും ഉന്നതതല-അന്തർദേശീയ ഘട്ടത്തിൽ പ്രദർശിപ്പിക്കാൻ അവസരം നൽകുകയും ചെയ്യുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!