തൃക്കാക്കര ഐക്യജനാധിപത്യ മുന്നണിയുടെ ഉരുക്ക് കോട്ട: ഒഐസിസി ബഹ്‌റൈൻ

മനാമ: ഉപതിരെഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയോജകമണ്ഡലം കൺവെൻഷൻ ഒഐസിസി എറണാകുളം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. എറണാകുളം ജില്ലയിൽ ഇന്ന് കാണുന്ന എല്ലാ വികസനവും ഐക്യ ജനാധിപത്യ മുന്നണിയുടെ ഗവണ്മെന്റിന്റെ കാലഘട്ടത്തിൽ നടന്നതാണ് എന്ന് തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒഐസിസി എറണാകുളം ജില്ലാ പ്രസിഡന്റ്‌ ജെസ്റ്റിൻ ജേക്കബിന്റെ അധ്യക്ഷതയിൽ ഒഐസിസി ഓഫീസിൽ വച്ച് നടന്ന കൺവൻഷൻ ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറും ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ജലീൽ മുല്ലപ്പിള്ളി സ്വാഗതം ആശംസിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി ജവാദ് വക്കം, സിംസൺ ചാക്കോ, അൻസൽ കൊച്ചൂടി, സജു കുറ്റിനിക്കാട്ട്, ഡെന്നി വർഗീസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ദേശീയ സെക്രട്ടറി മനു മാത്യു നന്ദി പ്രകാശിപ്പിച്ചു.