മനാമ: BSK മോർണിംഗ് സീസൺ വാർ ക്രിക്കറ്റ് ടീം ബഹ്‌റൈനിലെ പന്ത്രണ്ട് ക്രിക്കറ്റ് ക്ലബുകളെ പങ്കടുപ്പിച്ചു കൊണ്ട് ബുസൈതീൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു വന്നിരുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ഫൈറ്റേഴ്സ് സീ സി വിജയികളായി. ഏറെ വാശിയേറിയ ഫൈനൽ മത്സരത്തിൽ ടൈഗേർസ് ഇലവനെയാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഫൈറ്റേഴ്സ് ഉയർത്തിയ 151 റൺസ് നെതിരെ മറുപടി ബാറ്റിങ്ങിനറങ്ങിയ ടൈഗേഴ്‌സ് ഇലവൻ 53റണിന് ഓൾ ഔട്ട് ആയി. ഫൈറ്റേഴ്സിന്റെ റിയാസ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. ശ്രീനാഥ് ആണ് ഫൈറ്റേഴ്സ് ഇലവനെ നയിച്ചത്.