പടവ് കുടുംബവേദി ‘പടവ് ഉത്സവ്’ സംഘടിപ്പിച്ചു

WhatsApp Image 2022-05-23 at 12.31.17 PM (1)

മനാമ: ഈദ്, വിഷു, ഈസ്റ്റർ ആഘോഷത്തിന്‍റെ ഭാഗമായി പടവ് കുടുംബവേദി പടവ് ‘ഉത്സവ് 2022’നടത്തി. കിംസ് ഹെൽത്തുമായി സഹകരിച്ച് ഉമ്മുൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ ഡോ. ജൂലിയൻ ജോണി തൊട്ടിയൻ ഹൈപ്പർ ടെൻഷനും ഹൃദ്രോഗവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു.

പടവ് പ്രസിഡന്‍റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച പരിപാടി ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു.സാമൂഹിക പ്രവർത്തകരായ സഈദ് റമദാൻ നദ്വി, ബഷീർ അമ്പലായി, നിസാർ കൊല്ലം, ചെമ്പൻ ജലാൽ, അസീൽ അബ്ദുൽ റഹ്മാൻ, വിനുക്രിസ്റ്റി എന്നിവർ സംസാരിച്ചു.

പടവ് കുടുംബവേദി നൽകി വരുന്ന സാമൂഹിക പ്രവർത്തകനുള്ള അവാർഡ് സഈദ് ഹനീഫിന് പടവ് രക്ഷാധികാരി ഷംസ്‌ കൊച്ചിനും പടവ് സെക്രട്ടറി മുസ്തഫ പട്ടാമ്പിയും ചേർന്ന് കൈമാറി.

കിംസ് ഹോസ്പിറ്റലിനുള്ള പ്രത്യേക ഉപഹാരം പടവ് പ്രസിഡന്‍റ് സുനിൽ ബാബു ഡോക്ടർ ജൂലിയൻ ജോൺ തൊട്ടിയന് നൽകി.തുടർന്ന് പടവ് അംഗങ്ങൾ നടത്തിയ ഗാനമേളയും കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികളും അരങ്ങേറി.

എക്സിക്യൂട്ടിവ് അംഗങ്ങളായ ഹക്കീം പാലക്കാട്, അഷ്‌റഫ്‌ ഓൺസ്പോട്ട്, ബൈജു മാത്യു, മണികണ്ഠൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ സ്വാഗതവും റസിൻ ഖാൻ നന്ദിയും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!