എം. എ. ഗഫൂറിന് സ്വീകരണം നൽകി

മനാമ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എം.എ. ഗഫൂറിന് ബഹ്റൈനിലെ സംഗീതാസ്വാദകർ സ്വീകരണം നൽകി. മനാമ കെ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അൻവർ കണ്ണൂർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ എന്നിവർ ചേർന്ന് അദ്ദേഹത്തിന് മെമെന്റോ കൈമാറി.

നിസാർ ഗുഡ്‌ലക്ക് ജ്വല്ലറി, സാദിഖ് മൈജി ഫോൺ, നിയാസ് ഹൗസ് ഓഫ് ലക്ഷ്വറി, അഷ്റഫ് മായഞ്ചേരി തുടങ്ങിയവർ ഷാൾ അണിയിച്ചു.

നജീബ് കടലായി, ഹാരിസ് പഴയങ്ങാടി, പി.വി. സിദ്ദീഖ്, കെ.പി. മുസ്തഫ, ഗഫൂർ കൈപ്പമംഗലം, ലത്തീഫ് മരക്കാട്ട്, മൂസ ഹാജി തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന മെഹ്ഫിൽ സന്ധ്യക്ക് എം.എ. ഗഫൂർ, മുബഷിറ എന്നിവർ നേതൃത്വം നൽകി. രാജീവ് വെള്ളിക്കോത്ത് ഉൾപ്പെടെ ബഹ്റൈനിലെ ഗായിക, ഗായകന്മാർ ഗാനങ്ങൾ ആലപിച്ച പരിപാടിയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജനൽ ഹെഡ് മുഹമ്മദ് റഫീക്ക് സമ്മാനദാനം നിർവഹിച്ചു.

മൻസൂർ, നിസാർ ഉസ്മാൻ, അഷ്റഫ് നരിക്കോടൻ, സിറാജ് റിയ, സിറാജ് മാട്ടൂൽ, ആരിഫ് കടലായി, നജീബ് കണ്ണൂർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.മുസ്തഫ കുന്നുമ്മൽ സ്വാഗതവും സലീം നമ്പ്ര നന്ദിയും പറഞ്ഞു.