ഹരിഗീതപ്പുരം ബഹ്‌റൈൻ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം സംഘടിപ്പിച്ചു

മനാമ: ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപ്പുരം ബഹ്‌റൈൻ വിഷു,ഈസ്റ്റർ ,ഈദ് ആഘോഷം സംഘടിപ്പിച്ചു. ബാങ് സാങ് തായിൽ നടന്ന വർണ്ണ ശബളമായ പരിപാടിയിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ബി കെ ജി ഹോൾഡിങ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡറക്ടറുമായ കെ ജി ബാബുരാജ് മുഖ്യ അഥിതിയായിരുന്നു. ഒപ്പം ആരോഗ്യ പ്രവർത്തകരായ ലതീഷ് എൻ.കെ., സിന്ധു ജയകുമാർ, രജനി.പി.നായർ, ഷാജ സജീവൻ എന്നിവരെ ആദരിക്കുകയും ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

പരിപാടികൾക്ക് ബാബുരാജ് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം നിർവഹിക്കുകയും പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷതയും സെക്രട്ടറി ജയകുമാർ സുന്ദരരാജൻ സ്വാഗതവും രക്ഷാധികാരി സനൽകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സജിത്ത്.എസ്സ് .പിള്ളൈ ആശംസകളും വൈസ് പ്രസിഡന്റ് ജോൺ പി നന്ദിയും പറഞ്ഞു . എക്സികുട്ടീവ് അംഗങ്ങളും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക്‌ നേതൃത്വം നൽകി. ഒപ്പം വിഭവ സമർത്തമായാ സദ്യയും ഉരുക്കി .സദ്യക്കു മധു മുട്ടം നേതൃത്വം നൽകി. കലാപരിപാടികൾക്കു അഭിലാഷ്.ജി.നായർ നേതൃത്വം നൽകി.