ലുലു റമദാൻ ഗോൾഡ് റാഫിൾ ഡ്രോ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി

മനാമ: ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച റമദാൻ ഗോൾഡ് റാഫിൾ ഡ്രോയിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. റമദാൻ പ്രമോഷന്റെ ഭാഗമായാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്.

റംലി മാളിൽ നടന്ന ചടങ്ങിൽ 10 വിജയികൾക്ക് 10 ഗ്രാം വീതമാണ് സമ്മാനം ലഭിച്ചത്. ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ മുഹമ്മദ് കലീം സമ്മാനങ്ങൾ നൽകി. ലക്ഷം ദീനാർ മൂല്യമുള്ള സമ്മാനങ്ങളാണ് പ്രമോഷൻ കാലയളവിൽ നൽകിയത്.