നബീൽ തിരുവള്ളൂരിനെ ഇന്ത്യൻ സോഷ്യൽ ഫോറം മുഹറഖ് ബ്ലോക്ക് കമ്മറ്റി ആദരിച്ചു

മനാമ: പ്രവാസ മേഖലയിൽ നിന്നും പ്രസിദ്ധീകരിച്ച ചുടുകറ്റ എന്ന കവിതാ സമാഹാരത്തിലൂടെ എഴുത്തിൽ തന്റേതായ ഇടം രേഖപ്പെടുത്തിയ എഴുത്തുകാരനും പ്രശസ്ത കൗൺസിലറുമായ നബീൽ തിരുവള്ളൂരിനെ ഇന്ത്യൻ സോഷ്യൽ ഫോറം മുഹറഖ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ ഒസ്‌റ റെസ്റ്റോറന്റിൽ വച്ചു ആദരിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ഘടകം നേതാക്കൾ നൽകിയ സ്വീകരണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ജനറൽ സെക്രട്ടറി വി. കെ മുഹമ്മദലി നബീൽ തിരുവല്ലൂരിന് മൊമെന്റോ നൽകി ആദരിച്ചു. പ്രസ്തുത പരിപാടിയിൽ കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് മുഖ്യ വിഷയാവതരണം നൽകി. കേരള ഘടകം സെക്രട്ടറി അസീർ പാപ്പിനിശ്ശേരി ആശംസ അറിയിച്ചു.

മുഹറഖ് ബ്ലോക് പ്രസിഡന്റ് ടി.എം.സി മൊയ്‌തു അധ്യക്ഷതയും ബ്ലോക് സെക്രട്ടറി ഫഹദ് കണ്ണപുരം സ്വാഗതവും പറഞ്ഞു.