ഇരിട്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ മീറ്റപ്പ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ ഇരിട്ടിക്കാരുടെ കൂട്ടായ്മയായ ഇരിട്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ മീറ്റപ്പ് മനാമയിൽ വെച്ചു സംഘടിപ്പിച്ചു. നിരവധി ആളുകൾ പങ്കെടുത്ത മീറ്റപ്പ് പരസ്പരം പരിചയപ്പെട്ടും പരിചയങ്ങൾ പുതുക്കിയും വ്യത്യസ്തമായ ഒരുനുഭവമാക്കി മാറ്റി.

ഒരുമിച്ചു നിൽക്കുകയും ബഹ്റൈനിൽ ജോലി ചെയ്യുന്ന ഇരിട്ടിക്കാരുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന ഇരിട്ടിക്കൂട്ടം കൂട്ടായ്മക്ക് ഇതിനോടകം തന്നെ ബഹ്റൈനിലെ നിരവധി പേരുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരങ്ങൾ ഉണ്ടാക്കുവാനും കഴിഞ്ഞിട്ടുണ്ട്.

ഇരിട്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ കോർഡിനേറ്റർമാരായ അമൽദേവ്, ജാക്സ്, ബിനു തുടങ്ങിയവർ മീറ്റപ്പ് ന് നേതൃത്വം നൽകി.

കൂടുതൽ വിവരങ്ങൾക്ക് : +973 3672 6552 (ജാക്സ്),+973 33052485 (അമൽദേവ്),+973 3610 7291 (ബിനു) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.