bahrainvartha-official-logo
Search
Close this search box.

ടൂറിസം സൂചികയിൽ ബഹ്റെെന് മുന്നേറ്റം

1458199-bahrain-pic_11zon

മനാമ: ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇൻഡക്‌സിൽ, കര- തുറമുഖ അടിസ്ഥാന സൗകര്യങ്ങളിൽ ബഹ്‌റൈൻ അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും മിഡിൽ ഈസ്റ്റ് വടക്കേ ആഫ്രിക്ക മേഖലയിൽ രണ്ടാം സ്ഥാനവും നേടി.

പ്രധാനപ്പെട്ട ബിസിനസ്സ് കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വളരെ കാര്യക്ഷമമായും വളരെ പെട്ടന്നും എത്തിപ്പെടാൻ കര, തുറമുഖ ഗതാഗത സൗകര്യം രാജ്യത്ത് സൗകര്യപ്രദമണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ട്രാവൽ, ടൂറിസം മേഖലയുടെ സ്ഥിരതയും സുസ്ഥിര വികസന ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് ടൂറിസം സൂചിക രാജ്യങ്ങളെ അളക്കുന്നത്. ട്രാവൽ ആൻഡ് ടൂറിസം സമ്പദ്‌വ്യവസ്ഥയെ പ്രാപ്‌തമാക്കുന്നതിന് സൗകര്യം, സുരക്ഷ, കാര്യക്ഷമത എന്നി അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ അത്യന്താപേക്ഷിതമാണെന്നും ഇതിലൂടെ വ്യക്തമാകുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!