ബഹ്റൈൻ ഒഐസിസി ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ നടത്തി

മനാമ: ബഹ്റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 17ന് നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ബാലുശ്ശേരി നിയോജകമണ്ഡലം കൺവെൻഷൻ നടത്തി. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് പനായിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ഷമീം കെ സി, ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളവും ജൂൺ മാസം 17ന് നടക്കുന്ന കോഴിക്കോട് ജില്ലാ ക്യാമ്പിനെ പറ്റി വിശദീകരിച്ചു സംസാരിച്ചു.

പ്രസ്തുത കൺവെൻഷനിൽ ബഹ്റൈൻ ഒഐസിസി യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ജാലിസ് കുന്നത്തുകാട്ടിൽ, കോഴിക്കോട് ജില്ല വൈസ് സീനിയർ വൈസ് പ്രസിഡണ്ട് അസൈനാർ ഉള്ളൂർ, രവി പേരാമ്പ്ര, സത്താർ എരമംഗലം, പ്രഭുൽ ദാസ് എന്നിവർ ആശംസ പ്രസംഗം നടത്തി

ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുബീഷ് കോക്കല്ലൂർ സ്വാഗതവും, നിയോജകമണ്ഡലം ട്രഷറർ ആലിക്കോയ പുനത്തിൽ നന്ദിയും രേഖപ്പെടുത്തി.