മനാമ: വാർഷിക ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ 27-ാം എഡിഷൻ കിംഗ് ഹമദിന്റെ നേതൃത്വത്തിൽ ഏപ്രിൽ 24 മുതൽ മെയ് 3 വരെ നടത്തുന്നു. ശൈഖ് സൽമാൻ ബിൻ അഹമദ് അൽ ഫത്തേഹ് ഫോർട്ട്, റിഫായിൽ നടക്കുന്ന ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചറൽ ആൻഡ് ആൻറിക്ക്റ്റീസ് (Baca) യാണ്. ബഹറൈനിലെ നാഗരികതയുടെയും ചരിത്രത്തിന്റെയും അന്തർദേശീയ ഘടകമായി പ്രതിഫലിക്കുന്ന “അറേബ്യൻ കുതിരകൾ” എന്ന തീം ആണ് ഈ വർഷത്തെ പരിപാടിയിൽ ഉപയോഗിച്ചിരിക്കുന്നത്.
പല ബഹ്റൈനികൾ ഇപ്പോഴും നടത്തപ്പെടുന്ന പ്രാദേശിക പരമ്പരാഗത കരകൗശല വസ്തുക്കൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുമെന്ന് Baca ചൂണ്ടിക്കാട്ടി. അറബിയൻ കുതിരകളുടെ ആധികാരികതയും സൗന്ദര്യവും ഉയർത്തിപ്പിടിക്കുന്ന വർക്ക് ഷോപ്പുകൾ, എല്ലാ പ്രായക്കാർക്കും അനുയോജ്യമായ പ്രവർത്തനങ്ങൾ എന്നിവയും ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും. വൈവിധ്യമാർന്ന നാടൻ ഷോകൾ, പരമ്പരാഗത ആധുനിക ഉൽപന്നങ്ങൾ, പരമ്പരാഗത വിപണി, കഫേ എന്നിവയും ഉൾപ്പെടുത്തിയിടുണ്ട്.