ദാറുൽ ഈമാൻ മദ്റസക്ക് 100 ശതമാനം വിജയം

DI Exam Result

മനാമ: കേരള മദ്റസാ എഡ്യുക്കേഷൻ ബോർഡിന്റെ 2021-2022 അക്കാദമിക വർഷത്തിലെ ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ദാറുൽ ഈമാൻ മദ്റസക്ക് നൂറു ശതമാനം വിജയം. കേരള മദ്റസാ എഡ്യുക്കേഷൻ ബോർഡിൽ അഫിലിയേറ്റ് ചെയ്ത ദാറുൽ ഈമാൻ മദ്റസ ആദ്യമായാണ് പൊതുപരീക്ഷയിൽ ഭാഗഭാക്കായത്.

പഠന-പാഠ്യേതര വിഷയങ്ങളിലെ നൂതനമായ സങ്കേതങ്ങളുപയോഗിച്ച് നടത്തിയ പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയത് അഭിമാനാർഹമാണെന്ന് മദ്റസ കമ്മിറ്റി വിലയിരുത്തി. 17 വിദ്യാർഥികളാണ് പരീക്ഷയിൽപങ്കെടുത്തത്. ഖുർആൻ പാരായണം, മനഃപാഠം, അറബി, തഫ്സീർ, ഹദീസ്, ഫിഖ്ഹ്, താരീഖ് എന്നീ വിഷയങ്ങൾക്ക് പുറമെ പ്രാക്ടിക്കൽ, വൈവ എന്നിവയിലുമായിരുന്നു പരീക്ഷ.

വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലം കൂടിയാണ് വിജയമെന്ന് ദാറുൽ ഈമാൻ വിദ്യാഭ്യാസവിഭാഗം സെക്രട്ടറി സുബൈർ എം.എം, പ്രിൻസിപ്പൽ സഈദ് റമദാൻ നദ് വി, അഡ്മിനിസ്ട്രേറ്റർ എ.എം. ഷാനവാസ്, അസി. അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ കെ. എന്നിവർ അറിയിച്ചു. വിജയികളെ മദ്റസാ അധികൃതർ പ്രത്യേകമായി അഭിനന്ദിച്ചു.

മനാമയിലെ പഴയ ഇബ്നുൽ ഹൈഥം സ്കൂൾ കാമ്പസിലും വെസ്റ്റ് റിഫയിലെ പ്രോട്ടോക്കോൾ ഓഫീസിനടുത്തുള്ള ദിശാ സെന്ററിലുമാണ് ദാറുൽ ഈമാൻ മദ്റസയുടെ ഇരു കാമ്പസുകൾ പ്രവർത്തിക്കുന്നത്. 2022-23 അക്കാദമിക വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3651 3453 (മനാമ), 3402 6136 (റിഫ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!