മനാമ: പുതുതായി ചുമതലയേറ്റ ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ കമ്മിറ്റി ഭാരവാഹികൾക്ക് സൽമാബാദ് സെൻട്രൽ പ്രവർത്തകർ സ്വീകരണം നൽകി.
സൽമാബാദ് സുന്നി സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ.സി.എഫ് സൽമാബാദ് സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കര അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷനൽ ദഅവാ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു .നാഷനൽ പ്രസിഡണ്ട് കെ.സി.സൈനുദ്ധീൻ സഖാഫി, നാഷനൽ അഡ്മിൻ സിക്രട്ടറി ശമീർ പന്നൂർ, വെൽഫെയർ സിക്രട്ടറി നൗഫൽ മയ്യേരി, വി പി കെ അബൂബക്കർ ഹാജി , അബ്ദുറഹീം സഖാഫി വരവൂർ ഫൈസൽ ചെറുവണ്ണൂർ, ഹംസ ഖാലിദ് സഖാഫി പ്രസംഗിച്ചു.
സെൻട്രൽ ഭാരവാഹികളായ അഷ്റഫ് കോട്ടക്കൽ, അiകബർ കോട്ടയം, വൈ. കെ. നൗഷാദ്, അർഷദ് ഹാജി, ഷഫീഖ് മുസ്ല്യാർ, ഹാഷിം ബദറുഡീൻ തിരുവനന്തപുരം, ഇസ്ഹാഖ് വലപ്പാട് , അബ്ദുള്ള രണ്ടത്താണി എന്നിവർ നേതൃത്വം നൽകി