പ്രമുഖ ഗായകൻ ഇടവ ബഷീറിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി

New Project - 2022-05-31T105934.782

മനാമ: പ്രമുഖ ഗായകൻ ഇടവ ബഷീർ മലയാളികളുടെ ഹൃദയം കവർന്ന ഗായകനാണെന്നും ഇടവ ബഷീറിൻ്റെ നിര്യാണം വേദനാജനകമാണെന്നും പി.വി. രാധാകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു. ഗായകൻ്റെ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കു ചേരുന്നതായി ബഹറൈൻ കേരളീയ സമാജം പത്രക്കുറിപ്പിൽ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഗായകൻ ഇടവ ബഷീർ (78) ഗാനമേളക്കിടെ കുഴഞ്ഞുവീണു മരിച്ചത്. ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെൻ്ററിലായിരുന്നു ഗാനമേള. പാട്ടുപാടിക്കൊണ്ടിരിക്കെ സ്റ്റേജിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കേരളത്തിലുടനീളം ഗാനമേള വേദികൾക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1978ൽ ‘രഘുവംശം’ എന്ന സിനിമയിൽ പാടിക്കൊണ്ടാണ് സിനിമ മേഖലയിലേക്ക് കടക്കുന്നത്. എ.ടി.ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ എസ്. ജാനകിയോടൊത്തായിരുന്നു ആദ്യഗാനം. സിനിമയിൽ നിന്ന് കൂടുതൽ അവസരങ്ങൾ വന്നെങ്കിലും ഗാനമേള വേദികളിൽ സജീവമാകാനായിരുന്നു ബഷീറിന് താൽപര്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!