മനാമ: യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ഇന്റേര്‍ണല്‍ ടൂര്‍ണമെന്റില്‍ വൈ.ഐ.സി.സി. സൂപ്പര്‍ കിങ്‌സ് വിജയികളായി. ഫൈനല്‍ മല്‍സരത്തില്‍ വൈ.ഐ.സി.സി. റോയല്‍സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. വൈ.ഐ.സി.സി. റോയല്‍സ്, വൈ.ഐ.സി.സി. സൂപ്പര്‍ കിങ്‌സ്, വൈ.ഐ.സി.സി. ചലഞ്ചേഴ്‌സ് എന്നിങ്ങനെ മൂന്നു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.
ടൂര്‍ണമെന്റിലെ മികച്ച ബാറ്റര്‍ ജുനൈദ് (വൈ.ഐ.സി.സി. സൂപ്പര്‍ കിങ്‌സ്), മികച്ച ബൗളര്‍-സവാദ് (വൈ.ഐ.സി.സി. റോയല്‍സ്), മികച്ച ടൂര്‍ണമെന്റ് പ്ലേയര്‍-ജുനൈദ് (വൈ.ഐ.സി.സി. സൂപ്പര്‍ കിങ്‌സ്) നേടി.