മനാമ: നടുവണ്ണൂർ ഗ്ലോബൽ ഫോറം വനിത വിഭാഗം സംഘടിപ്പിക്കുന്ന ‘ആരോഗ്യസംരക്ഷണം’ പരമ്പരയിലെ ആദ്യത്തെ ക്ലാസ് വെള്ളിയാഴ്ച വൈകീട്ട് നാലിന് സൽമാബാദ് റൂബി റസ്റ്റാറൻറിൽ നടക്കും.
ഹോർമോൺ വ്യതിയാനങ്ങളും അതുമൂലം സ്ത്രീകളിലുണ്ടാകുന്ന മാനസികസംഘർഷങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തിൽ ആയുർവേദ ഡോക്ടർ ദിവ്യ പ്രവീൺ ക്ലാസ് നയിക്കും. കൂടുതൽ വിവരങ്ങൾക്ക് 39593703 നമ്പറിൽ ബന്ധപ്പെടണം.