മനാമ: ബഹ്റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് നേടിയ ചരിത്ര വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് മനാമ സെൻട്രൽ മാർക്കറ്റിൽ അനുമോദന സദസ്സും, മധുര പലഹാര വിതരണവും നടത്തി. പ്രസ്തുത പരിപാടിയിൽ ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിലീസ്റ്റ് കമ്മിറ്റി ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ദേശീയ കമ്മിറ്റി പ്രസിഡൻ്റ് ബിനുകുന്നന്താനം, കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ഷമീം.കെ.സി, വൈ: പ്രസിഡൻ്റ് രഞ്ജൻ കച്ചേരി, ജനറൽ സെക്രട്ടറി ഇൻചാർജ് ശ്രീജിത്ത് പനായി, സുമേഷ് അനേരി, റിജിത്ത് മൊട്ടപ്പാറ, അനിൽ കൊടുവള്ളി,മുനീർ വാല്യക്കോട്, ചന്ദ്രൻ വളയം എന്നിവർ നേതൃത്വം നൽകി.