പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ ഐവൈസിസി അനുശോചനം രേഖപ്പെടുത്തി

മനാമ: മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ എം.എൽ.എയുമായ പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ ഐവൈസിസി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ ഒന്നായ മിൽമയെ സംസ്ഥാനത്തിന്റെ അഭിമാന സ്ഥാപനമായി വളർത്തിയെടുത്തത് പ്രയാറായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ എന്ന നിലയിലും അദ്ദേഹത്തിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. നിയമസഭാ ചരിത്രത്തിൽ ഒരു തവണ മാത്രം യു.ഡി.ഫ്നൊപ്പം നിന്ന ചടയമംഗലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്. എന്നിട്ടും ചടയമംഗലത്തിന്റെ വികസന നായകൻ എന്ന പേര് പ്രയാറിന് സ്വന്തമാണ്. ആത്മാർത്ഥതയും സംഘടനാ മികവുമുള്ള ജനകീയനായ നേതാവിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് നേതാക്കൾ അനുശോചന കുറിപ്പിൽ രേഖപ്പെടുത്തി.