മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് 2022 ജൂൺ 3 നു ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. പ്രവാസികൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്ടറുടെ ബോധവൽക്കരണ ക്ലാസും സൗജന്യ ബ്ലഡ് ചെക്കപ്പും കൺസൾട്ടിംഗും ഈ ക്യാമ്പിൽ ലഭ്യമായി.
ക്യാമ്പ് നടത്താൻ സഹായങ്ങൾ ചെയ്തു തന്ന കിംസ് ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ Dr.സജീവ് ബി കെ യ്ക്ക് അസോസിയേഷൻ പ്രസിഡന്റ് മൊമെന്റോ നൽകി ആദരിച്ചു. കൂടാതെ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിത്തന്ന സീനിയർ മാർക്കറ്റിങ് അസിസ്റ്റന്റെ അനുഷാ സൂര്യജിത്ത്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് റെഹ്‌നാ, Dr. ഡോണൽ ഡോൺ ബോസ്കോ എന്നിവർക്ക് സെക്രട്ടറി സുഭാഷ് തോമസ് നന്ദി അറിയിച്ചു. എബിൻ തെക്കേമല, ജോബിൻ രാജ്, രഞ്ജു ആർ നായർ, ഷാജി സാമുവേൽ, അനിൽ കുമാർ, മഹേഷ് കുറുപ്പ്, റോബിൻ ജോർജ്,സിജി തോമസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.